Monday, May 20, 2024
spot_img

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്നു യുവതിയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.

കേസ് അന്വേഷിക്കുന്ന ടൌൺ എസിപിയാണ് ലിനീഷിനെ അറസ്റ്റ് ചെയ്തത്. ശരണ്യയുടെ മരണത്തിനു ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒൻപത് ദിവസത്തിനിടെയാണ് പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ശരണ്യയുടെ കുടുംബം ആരോപിക്കുന്നത്.

Related Articles

Latest Articles