കൊല്ലം: ഭാര്യയെയും മകനെയും ആക്രമിച്ചയാള്‍ പോലീസ് പിടിയില്‍. ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. തഴത്തല പേരയം എസ്എസ് ഭവനില്‍ സുകേഷ് ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ ജോലി നോക്കി വരുന്ന ആശുപത്രിയിലും വീട്ടിലും ഇയാള്‍ എത്തി ഉപദ്രവിക്കുകയായിരുന്നു.
ഇയാളുടെ നിരന്തര മദ്യപാനവും ഉപദ്രവവും കാരണം നാല് മാസമായി ഭാര്യ തുഷാര പിണങ്ങി ഇവരുടെ വീട്ടില്‍ കഴിയുകയായിരുന്നു. ഇവര്‍ തമ്മിലുളള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്.
അമ്മയെ ആക്രമിക്കുന്നത് കണ്ട് ഇയാളെ തടയാന്‍ ശ്രമിച്ച പത്ത് വയസുളള മകനെയും ഇയാള്‍ ആക്രമിച്ചു. കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹീം, എഎസ്ഐ ഫിറോസ്ഖാന് എസ് സിപി ഒ ബുഷറ മോള് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

