Wednesday, November 4, 2026

‘ഇന്ത്യന്‍ ഹോക്കിയിലെ വന്‍മതില്‍’; ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം;സോഷ്യൽ മീഡിയ കീഴടക്കി പി.ആർ.ശ്രീജേഷ്

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു. ഒയി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു ഈ മത്സരം

അതേസമയം ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലാന്‍റിനെ തകര്‍ത്ത് ഇന്ത്യയുടെ പുരുഷ ഹോക്കി അരങ്ങേറ്റം ഗംഭീരമായതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് പി.ആർ.ശ്രീജേഷ്. ആദ്യ ജയത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളിയായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍. ഇന്ത്യയുടെ വൻമതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് രാഹുൽ ദ്രാവിഡാണ് വൻമതിലെങ്കിൽ ഇന്ത്യൻ ഹോക്കിക്ക് അത് പി.ആർ.ശ്രീജേഷാണ്.

ഒരു ഗോളിന് ആദ്യം മുന്നിട്ട് നിന്ന ശേഷമായിരുന്നു ന്യൂസിലാൻഡിന്റെ തോൽവി. രൂപീന്ദർ കുമാറാണ് ഇന്ത്യയുടെ സമനില ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ഹർമൻ പ്രീത് സ്കോർ 2-1ൽ എത്തിച്ചു.

ഒന്നും രണ്ടുമല്ല, കിവീസിന്‍റെ ഗോളെന്നുറച്ച ആറ് ഷോട്ടുകൾ. നെഞ്ചിടിപ്പോടെ കണ്ട അവസാന നിമിഷങ്ങളിൽ രാജ്യത്തിന്‍റെ പ്രതീക്ഷ കാത്തു മലയാളി താരം. വീഴ്ചയിൽ നിന്ന് കരകയറ്റിയ ഇന്ത്യയുടെ ശ്രീജേഷിനെ പ്രശംസ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.

Related Articles

Latest Articles