മലപ്പുറം പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു. കുറ്റിക്കാട്ടിൽ മൊയ്തീന്‍റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് മൊയ്തീൻ (62) പൊലീസ് കസ്റ്റഡിയിലാണ്.
ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്. ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖയെ മലാപ്പറമ്ബ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലേഖക്ക് വെട്ടേൽക്കുന്നത്. മകൻ സവാദ് കരച്ചിൽ കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിമൊയ്തിൻ ഇയാളെയും ആക്രമിച്ചു. പരുക്കേറ്റ സവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമൊയ്തീനെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

