telagana minister
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രിയുടെ വിവാദപരാമര്‍ശം. രക്ഷിതാക്കള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികള്‍ ചീത്തയാകുന്നതെന്നാണ് കൂട്ടബലാല്‍സംഗം സംബന്ധിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമൂദ് അലി അഭിപ്രായപ്പെട്ടത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നുണ്ട്.
കുട്ടികളെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാ രക്ഷിതാക്കളോടും തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മൂദ് അലി അഭ്യര്‍ഥിക്കുകയും ചെയ്തു. കുട്ടികള്‍ തോന്നിതുപോലെ അലഞ്ഞു നടന്നാല്‍ അവരെ നിയന്ത്രിക്കാന്‍ പ്രയാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 28നാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ പതിനേഴുകാരിയായ പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭരണകക്ഷി എംഎല്‍എയുടെ മകനുള്‍പ്പെട്ട കൂട്ടബലാല്‍സംഗത്തില്‍ കേസില്‍ അറസ്റ്റിലായ ആറുപേരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…