Monday, May 20, 2024
spot_img

നിങ്ങൾ ഉറക്കത്തിൽ അറിയാതെ ഞെട്ടുന്നവരാണോ ?എങ്കിൽ ഇത് തീർച്ചയായും അറിയണം

ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് എന്ന് പറയുന്ന ഈ ഞെട്ടൽ. അഗാതമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഹിപ്പ്നിക്ക് ജെർക്ക് ഉണ്ടാകുന്നത്.ഇതിന് പിന്നിൽ പല തരത്തിലുള്ള കാരണങ്ങളാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതൊരു രോഗാവസ്ഥയുടെയോ അല്ലെങ്കിൽ പേശികളിലെ പിളർപ്പോ ആകാം കാരണം.

എന്താണ് ഹിപ്പ്നിക്ക് ജെർക്ക്?

ഒരു വ്യക്തി ഉറങ്ങുമ്പോൾ സംഭവിക്കുന്ന ഒന്നോ അതിലധികമോ പേശികളുടെ സ്വമേധയാ ഉള്ള പിരിമുറുക്കമാണ് ഹിപ്നിക് ജെർക്ക്. ഇത് ഉറക്കത്തിന്റെ 1 അല്ലെങ്കിൽ 2 ഘട്ടങ്ങളിൽ സംഭവിക്കുകയും മൂന്നാം ഘട്ടത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഒരു വ്യക്തി ഉണർന്നിരിക്കുന്ന അവസ്ഥയിൽ നിന്ന് ഉറങ്ങുന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് ഇവ സംഭവിക്കുന്നത്. മയോക്ലോണസ് എന്നറിയപ്പെടുന്ന ഒരു തരം അനിയന്ത്രിതമായ പേശി ചലനമാണ് ഹിപ്നിക് ജെർക്കുകൾ. മയോക്ലോണസിന്റെ മറ്റൊരു സാധാരണ രൂപമാണ് എക്കിൾ എടുക്കുന്നതും.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

ഉറക്കത്തിൽ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയയാണിത്. 60 മുതൽ 70 ശതമാനം ആളുകളും ഇത് അനുഭവിക്കാറുണ്ടെന്നും അത് അവർ ഓർക്കുന്നതായും പറയുന്നുണ്ടെന്ന് ന്യൂറോളജിസ്റ്റും സ്ലീപ്പ് മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ബ്രാൻഡൺ പീറ്റേഴ്സ് (Brandon peters) പറയുന്നു. ഇത് പതിവായി തുടരുന്നത് ഉറക്കമില്ലായ്മയെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് കാരണമായേക്കും. പക്ഷെ എല്ലാ സമയത്തും ഉറങ്ങുമ്പോൾ ഇത് സംഭവിക്കണമെന്നില്ല

ഹിപ്പ്നിക്ക് ജെർക്കിൻ്റെ കാരണങ്ങൾ

കടുത്ത ക്ഷീണവും ഉറക്കക്കുറവും: അമിതമായ ക്ഷീണം ഹിപ്നിക് ഞെട്ടലിനുള്ള ഒരു സാധാരണ കാരണമാണ്. ആരെങ്കിലും അസുഖത്തോടെ ഉള്ള അവസ്ഥയിൽ ഉറങ്ങാൻ പോകുമ്പോഴും അവ സംഭവിക്കാം.

Related Articles

Latest Articles