Tuesday, May 14, 2024
spot_img

ക്യൂട്ട് ‘ക്രേറ്റ’ കുളിച്ചൊരുങ്ങുന്നു; ബുക്കിംഗ് കുമിഞ്ഞുകൂടുന്നു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറ മാര്‍ച്ച് 17ന് വിപണിയിലെത്തുകയാണ്. വാഹനത്തിന്‍റെ ബുക്കിംഗ് ഹ്യുണ്ടായി ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. മാർച്ച് 2 മുതലാണ് ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങിയത്. 25000 രൂപ നൽകിയാല്‍ ഹ്യുണ്ടായി ഡീലർഷിപ്പ് വഴിയും ഓൺലൈനായും ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ച് പത്ത് ദിവസം പിന്നിട്ടതോടെ 10,000 ആളുകളാണ് രണ്ടാം തലമുറ ക്രെറ്റ ബുക്ക് ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ ആണ് ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്.

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്.

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന പുതിയ ക്രെറ്റയ്ക്ക് 10 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles