Wednesday, January 7, 2026

ഞാൻ ഹിന്ദുവിന്‍റെയും ഭാരതത്തിന്റെയും ആരാധകന്‍; ഭാരതം എല്ലാക്കാലത്തും ഇസ്ലാമിക മൗലികവാദത്തിനെതിരെ പൊരുതിയ രാജ്യം; ഡൊണാള്‍‍ഡ് ട്രംപ്!

വാഷിംഗ്ടണ്‍: താന്‍ ഹിന്ദുവിന്റെയും ഭാരതത്തിന്റെയും ആരാധകനാണെന്ന് മുന്‍ യുഎസ് പ്രസിഡന്‍റും ഇപ്പോഴത്തെ യുഎസ് പ്രസിഡന്‍റ് സ്ഥാനാര‍്ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഭാരതം എല്ലാക്കാലത്തും ഇസ്ലാമിക മതമൗലികവാദത്തിനെതിരെ പൊരുതിയ രാജ്യമാണെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ ആണ് അദ്ദേഹം ഇത് പരാമർശിച്ചത്. . താന്‍ യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയ്‌ക്കും ഹിന്ദു സമുദായത്തിനും വൈറ്റ് ഹൗസില്‍ ഒരു യഥാര്‍ത്ഥ ചങ്ങാതി ഉണ്ടായിരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഉറപ്പ് നല്‍കി.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എക്സിന്റെ സിഇഒ ഇലോണ്‍ മസ്കുള്‍പ്പെടെ ഡൊണാള്‍ഡ് ട്രംപിന് നവമാധ്യമങ്ങളില്‍ മികച്ച പിന്തുണയാണുള്ളത്. . ഹിന്ദുകൂട്ടക്കൊലയുടെ പ്രതീകമായി ഒരു സ്മാരകം വാഷിംഗ്ടണ്‍ ഡിസിയില്‍ ഉയര്‍ത്തുമെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിട്ടുമുണ്ട്.

Related Articles

Latest Articles