Sunday, December 21, 2025

‘രണ്ട് ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട്, എനിക്ക് ഒരു വിഷമവും തോന്നാറില്ല; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല’; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍

തിരുവനന്തപുരം: കോൺ​ഗ്രസ് അം​ഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയതിനെ തുടർന്ന് ഉയരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല, കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല എന്ന് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

നമസ്‌കാരം. ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട .അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതി വല്ല കാര്യവുമുണ്ടോ എന്ന് ?ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു .അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ?

എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വളരെ വ്യക്തമായി തന്നെ താന്‍ എന്ത് കൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന് പദ്മജ വ്യക്തമായിരുന്നു.

Related Articles

Latest Articles