Saturday, January 3, 2026

ക്യാപ്റ്റൻ അല്ലങ്കിലും കിംഗ് തന്നെ കോഹ്ലി; ഐ സി സി ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി; ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ബുമ്ര മാത്രം

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങില്‍ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനം നില‍നിർത്തി. ഇന്ത്യയ്‌ക്കെതിരായ അവിസ്മരണീയമായ 3-0 പരമ്പര ജയത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരായ ക്വിന്റൺ ഡി കോക്കും റാസി വാൻ ഡെർ ഡസ്സനും പുരുഷന്മാരുടെ ഏകദിന കളിക്കാർക്കുള്ള ഐസിസി റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2019 ന് ശേഷം കേപ്ടൗണിൽ നടന്ന ഫൈനൽ മത്സരത്തിൽ മാച്ച് വിന്നിംഗ് 124 ഉൾപ്പെടെ 229 റൺസ് നേടിയ ശേഷം ഡി കോക്ക് ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകൻ ടെമ്പ ബാവുമായും നേട്ടമുണ്ടാക്കി. 80ൽ നിന്ന് ബാവുമ 59ൽ എത്തി. പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ബാബറിന് 873ഉം കോലിക്ക് 836ഉം പോയിന്‍റാണുളളത്. റോസ് ടെയ്‌ലർ മൂന്നും രോഹിത് ശർമ്മ നാലും സ്ഥാനങ്ങളിലാണ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. ഏഴാം സ്ഥാനമാണ് ബുമ്രക്കുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബോട്ടാണ് ഒന്നാം സ്ഥാനത്ത്. ഓസീസിന്റെ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാമതും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് മൂന്നാമതുമാണ്.

Related Articles

Latest Articles