Saturday, May 18, 2024
spot_img

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ത​ല​കീ​ഴാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ സംഭവം; പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

കാ​സ​ര്‍​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അന്വേഷണത്തില്‍ കണ്ടെത്തി. ഐ​ജി​ക്കും എ​ഡി​എം ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി.

എ.ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാൻ ഉത്തരവായി. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു

Related Articles

Latest Articles