World Cup
കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ (Under-19 World Cup) ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേയ്ക്ക്. സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ശനിയാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.
ബാറ്റിംഗ് കരുത്തിൽ 5 വിക്കറ്റിന് 290 റൺസ് നേടി ഇന്ത്യ ഓസ്‌ട്രേലിയൻ യുവനിരയെ 194 റൺസിന് കെട്ടുകെട്ടിക്കുകയായിരുന്നു. അതേസമയം ഫൈനലിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചെത്തിയ ഇംഗ്ലണ്ടിനെ തകർത്തെറിയുക എന്നതാണ് ഇനി ഇന്ത്യയുടെ പ്രധാന കടമ്പ. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഓസ്വാളാണ് കൂടുതൽ വിക്കറ്റുകൾ നേടിയത്. രണ്ടു വിക്കറ്റ് വീതം രവികുമാറും നിശാന്ത് സിന്ധുവും നേടി. കൗശൽ താംബേയും ആംഗ്കൃഷും ഓരോ വിക്കറ്റും നേടി. ഇന്ത്യ മുന്നോട്ട് വച്ച 291 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഒസീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ തേദ് വില്ലിയെ(3) നഷ്ടമായി.
രണ്ടാം വിക്കറ്റിൽ കാംപെൽ കെല്ലാവേ(30), കോറേ മില്ലർ(38) എന്നിവരാണ് അല്പം ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. മധ്യനിരയിൽ ലാച്ച്‌ലാൻ ഷാ(51) നേടിയ അർദ്ധസെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ നൂറ്റമ്പത് കടത്തിയത്. നിവേതൻ രാധാകൃഷ്ണൻ(11), ജാക് സിൻഫീൽഡും(20), ടോം വിറ്റ്‌നിയും(19) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ. ആദ്യം ബാറ്റ് ചെയ്ത് ടീം ഇന്ത്യക്കായി ശക്തമായ ബാറ്റിംഗാണ് നായകൻ യാഷ് ധുൽ(110), ഷേഖ് റഷീദ്(94) എന്നിവർ നടത്തിയത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…