Saturday, January 3, 2026

താജ്മഹലിൽ പൂട്ടിയിട്ടിരിക്കുന്ന 22 മുറികളിൽ ഹിന്ദു വിഗ്രഹങ്ങൾ ? മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജ്ജി

ലഖ്‌നൗ: ഹിന്ദു വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന താജ്മഹലിലെ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്ന 22 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി അലഹാബാദ് ഹൈക്കോടതിയിൽ ഹർജ്ജി. ബിജെപി അയോദ്ധ്യ ഘടകം നേതാവ് രജനീഷ് സിങ് ആണ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിൽ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്. ഹർജ്ജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. രജിസ്ട്രി പാസാക്കുന്നതനുസരിച്ച് കോടതി ഹർജ്ജി പരിഗണിക്കും. ചില ഭാരതീയ ചരിത്രകാരന്മാരും വിശ്വാസി സമൂഹവും താജ്മഹലിനുള്ളിൽ ഹിന്ദു വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകാനും ഒരു വസ്തുതാന്വേഷണ സമിതിക്ക് രൂപം നൽകാനും ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തേജോ മഹാലയ എന്ന പ്രശസ്തമായ ജ്യോതിർലിംഗ ക്ഷേത്രം തകർത്താണ് മുഗൾ രാജാവായ ഷാജഹാൻ താജ്മഹൽ നിർമ്മിച്ചതെന്നും ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും മുറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ചരിത്രകാരന്മാരും സന്യാസിവര്യന്മാരും വിശ്വസിക്കുന്നുണ്ട്. നാല് നിലകളുള്ള താജ്മഹലിന്റെ താഴത്തേയും മുകളിലത്തെയും നിലകളിലുള്ള 22 മുറികൾ സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയാണ്. അതെസമയം ഈ മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സുരക്ഷാ കാരണങ്ങളാലാണ് എന്നാണ് ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വിവരാവകാശ മറുപടി നൽകിയിരിക്കുന്നത്.

Related Articles

Latest Articles