Wednesday, January 7, 2026

അടിമാലിയിൽ വൻ ലഹരി വേട്ട; ഹാഷിഷ് ഓയിലുമായി ആർപ്പൂക്കര സ്വദേശിനി സുറുമി ഷുക്കൂർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

അടിമാലി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇവരിൽ നിന്ന് 277 ഗ്രാം ഹഷീഷ് ഓയിലും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം (Malappuram) സ്വദേശി അബ്ദുൽ ലെയിസ്(34), എറണാകുളം സ്വദേശി അതുൽ ബാബു (30), കോട്ടയം ആർപ്പൂക്കര സ്വദേശിനി സുറുമി ഷുക്കൂർ (28) എന്നിവരാണ് അറസ്റ്റിലായത്.

നര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറ പെട്ടിമുടി വ്യൂ പോയിന്റില്‍ നടത്തിയ റെയ്‌ഡിലാണ്‌ സംഭവം. മൂന്നാറില്‍ നിന്നുള്ള കച്ചവടക്കാരന്‌ ഹാഷിഷ്‌ ഓയില്‍ കൈമാറുന്നതിനായി പെട്ടിമുടി ടൂറിസ്‌റ്റ്‌ പോയിന്റില്‍ കാത്തുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ പിടിയിലായത്‌. കണ്ണൂരിൽ നിന്നാണ് ലഹരിവസ്തുക്കൾ ലഭിച്ചതെന്നു സംഘം നർകോട്ടിക് അധികൃതരോടു പറഞ്ഞു.

Related Articles

Latest Articles