Saturday, January 3, 2026

ഇടുക്കിയിൽ ചരക്കു ലോറി മറിഞ്ഞ് മൂന്നു മരണം

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്തുള്ള വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles