Thursday, May 16, 2024
spot_img

ഇടുക്കിയില്‍ കനത്ത മഴ: കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ ഇന്ന് തുറക്കും

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴയെതുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ ഇന്ന് തുറക്കും. പത്തു ക്യുമെക്‌സ് വെള്ളമാണ് തുറന്നു വിടുന്നതെന്നും പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. ഡാമുകളില്‍ ജലനിരപ്പ് കുറവാണെങ്കിലും വൃഷ്ടിപ്രദേശത്തു മഴ ശക്തമായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡാം നേരത്തെ തുറന്നുവിടുന്നത്.

മൂലമറ്റം പവര്‍ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദനം പരമാവധി ശേഷിയിലെത്തിയതിനാല്‍ മലങ്കര ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു തൊടുപുഴയാറിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങിയിരുന്നു. 30 സെന്റിമീറ്റര്‍ അളവിലാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.90 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.

Related Articles

Latest Articles