മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയുമായിരുന്ന എസ് ഗോപന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയോന്‍പത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഗോപന്‍ എന്ന പേരിലാണ് വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. മുപ്പത്തൊമ്പത് വര്‍ഷത്തിലധികം ദില്ലി ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്‍റെ പുകവലിക്കെതിരായ ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ എന്ന പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ നിരവധി കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.
ഇരുപത്തിയൊന്നാമത്തെ വയസിലാണ് ദില്ലി ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേരുന്നത്. നെഹ്റുവിന്‍റെ മരണം, ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപന്‍ ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്‍റെ ശബ്ദത്തിലൂടെയാണ് പുറത്തെത്തിയത്. 40 വര്‍ഷത്തോളം മലയാളം വാര്‍ത്ത വായിച്ച ഗോപന്‍ ആകാശവാണി മലയാള വിഭാഗം മേധാവിയായിട്ടാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.

