Monday, January 5, 2026

ഇടുക്കിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

ഇടുക്കി മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.ഇടുക്കി കൊന്നത്തടി സ്വദേശിയാണ് ശ്യാം കുമാർ. ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. ഷീബയുടെ ആത്മഹത്യാ കുറിപ്പില് ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു.

ഡിസംബർ 31-നാണ് ഷീബ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടെത്തിയത്. സംഭവത്തില് പോലീസിന്റെ അന്വേഷണത്തില് പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് കണ്ടെത്തിയിരുന്നു. ശ്യാംകുമാറിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പരാതി നല്കിയിരുന്നു. തുടർന്ന് ഇയാളം അടിമാലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നേരത്തെ മൂന്നാർ പോലീസ് സ്റ്റേഷനിലാണ് ശ്യാം കുമാർ ജോലി ചെയ്തിരുന്നത്.

Related Articles

Latest Articles