Saturday, November 21, 2026

370-ാം വകുപ്പ് എടുത്ത് കളയുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഭവിക്കും; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി അനുരാഗ് താക്കൂര്‍.

ദില്ലി: പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍. ധനകാര്യ, കമ്പനികാര്യ വകുപ്പുകളുടെ സഹമന്ത്രിയാണ് അനുരാഗ് താക്കൂര്‍.

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷാ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനുരാഗ് താക്കൂര്‍.

Related Articles

Latest Articles