Monday, December 22, 2025

‘ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വന്നാൽ ഗ്രോ വാസുവിനെ ഓർത്താൽ മതി!’ എം കെ കണ്ണനെപരിഹസിച്ച് ജോയ് മാത്യു

കൊച്ചി: സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ പരോക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഗ്രോവാസുവിനോട് ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനിടെ എം കെ കണ്ണന് വിറയൽ അനുഭവപ്പെട്ടിരുന്നു. അതേ തുടർന്ന് ചോദ്യം ചെയ്യൽ നിർത്തിവെക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ജോയ് മാത്യു പരിഹസിച്ച് രംഗത്തെത്തിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രായം 94 തൊഴിൽ കുട നിർമ്മാണം ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിൽ വാസം എന്നാൽ അശേഷം “വിറയലോ ബോധക്ഷയമോ “ഇല്ല ഇയാളുടെ പേരാണ് ഗ്രോ വാസു. ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി, വിറയൽ മാറും പക്ഷെ മടിയിൽ കനം പാടില്ല- എന്നായിരുന്നു നടൻ ഫേസ്ബുക്കിൽ കുറിച്ചത്.

Related Articles

Latest Articles