Thursday, October 29, 2026

വീടിന്റെ കാര്യം മറച്ചുവെച്ചുവെന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ!! തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കോൺഗ്രസ് ഉന്നയിച്ച ആസ്തി ആരോപണത്തിൽ ചുട്ട മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. നാമനിര്‍ദ്ദേശപത്രികയിൽ തന്‍റെ വീടിന്‍റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്ന് രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നായിരുന്നു കോൺഗ്രസിന്റെ പരാതി.

“കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയെ പാർട്ടി പ്രസിഡന്‍റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ട്.:”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നേരത്തെ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.

Related Articles

Latest Articles