Tuesday, November 10, 2026

ടോള്‍ പ്ലാസകളിലെ ഫാസ്​റ്റ്​ടാഗ്​ റീഡര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇനി പണം നല്‍കേണ്ട

കൊച്ചി : ടോള്‍ പ്ലാസകളില്‍ ഫാസ്​റ്റ്​ടാഗ്​ റീഡര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്രികര്‍ പണം നല്‍കേണ്ടതില്ല. ദേശീയപാതയില്‍ ടോള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരം ടോള്‍ നല്‍കാതെ കടന്നു പോകാന്‍ സാധിക്കും.

ഫാസ്​റ്റ്​ടാഗില്‍​ ബാലന്‍സുള്ള വാഹനം ടോള്‍ പ്ലാസയിലെത്തു​േമ്ബാള്‍ റീഡറി​​​െന്‍റ തകരാര്‍ മൂലം പണം ഈടാക്കാൻ സാധിച്ചില്ലെങ്കില്‍ അത്തരം വാഹനങ്ങള്‍ക്ക്​ സൗജന്യമായി ടോള്‍ പ്ലാസ കടക്കാമെന്ന്​ നിയമത്തില്‍ വ്യക്​തമാക്കുന്നു.

രാജ്യത്ത്​ ജനുവരി 15 മുതലാണ്​ ഫാസ്​റ്റ്​ടാഗ്​ നിര്‍ബന്ധമാക്കിയിരിക്കുന്നത്​. ഫാസ്​റ്റ്​ടാഗില്ലാത്ത വാഹനങ്ങള്‍ക്ക്​ കടന്നുപോകുന്നതിനായി ഒരു ട്രാക്ക്​ മാത്രമാണ്​ ഉണ്ടാവുക. ടാഗില്ലാതെ ഫാസ്​റ്റ്​ടാഗ്​ ട്രാക്കില്‍ കയറിയാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും.

Related Articles

Latest Articles