Monday, May 20, 2024
spot_img

ഇന്ത്യ വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിന്റെ കഥ അതോടെ തീരും’; സഹായം നല്‍കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നും മുന്‍ പാക് താരം റമീസ് രാജ

ഇസ്ലാമാബാദ്: ഇന്ത്യ വിചാരിച്ചാല്‍ പാക്ക് ക്രിക്കറ്റിന്റെ കഥ തീരുമെന്ന് തുറന്ന് സമ്മതിച്ച്‌ പിസിബി ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാന്‍ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക് മുമ്പിലാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയില്‍ നിന്നാണ് എന്നും ഐസിസിയുടെ സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നും ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്നും രാജ പറഞ്ഞു.

മാത്രമല്ല ‘ഭാവിയില്‍ പാക്കിസ്ഥാന് സഹായം നല്‍കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്ത് ചെയ്യുമെന്നും’ റമീസ് രാജ ചോദ്യമുയര്‍ത്തി.

ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ വ്യക്തമാക്കി.

Related Articles

Latest Articles