Tuesday, December 23, 2025

ബിജെപി ക്രമിനലുകളെ പിന്തുടർന്നു പിടിച്ചു; യോഗി ഭരണത്തില്‍ വര്‍ഗീയ കലാപങ്ങളില്ല’;മുസാഫ‍ര്‍നഗര്‍ കലാപത്തിന്റെ ഉത്തരവാദിത്വം എസ്പിക്ക്; തുറന്നടിച്ച് അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയ ശേഷം ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്ന് (Amit Shah) അമിത് ഷാ. എസ്‌പി സര്‍ക്കാരിന്റെ ക്രമസമാധാന നിലയുടെ ഉദാഹരണമാണ് മുസഫര്‍നഗര്‍ കലാപം. ബിജെപി അധികാരത്തിലെത്തിയ ശേഷം ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

നിങ്ങള്‍ മുസാഫര്‍നഗര്‍ കലാപം മറന്നോ? മറന്നിട്ടില്ലെങ്കില്‍ വോട്ട് ചെയ്യുമ്ബോള്‍ തെറ്റുണ്ടാകരുത്. തെറ്റു സംഭവിച്ചാല്‍ അതേ കലാപകാരികള്‍ തന്നെ ലക്‌നൗവിന്റെ സിംഹാസനത്തില്‍ വീണ്ടും ഇരുപ്പുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെണ്ണൽ ദിവസം വരെ മാത്രമായിരിക്കും എസ്പി – ആർഎൽഡി സഖ്യം ഉണ്ടായിരിക്കുകയെന്ന് അമിത് ഷാ പറഞ്ഞു. ഈ സഖ്യം അധികകാലം മുന്നോട്ട് പോകില്ല. യുപിയിൽ എസ്പി സർക്കാരുണ്ടായാൽ ജയന്ത് ഭായിയെ പുറത്താക്കി അസം ഖാന്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Related Articles

Latest Articles