Wednesday, May 8, 2024
spot_img

പ്രചാരണത്തിന് ആവേശം കൂട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിൽ; പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പോലും തടയാനാകാതെ പ്രതിസന്ധിയിൽ കോൺഗ്രസ്

ഡെറാഡൂൺ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന് ആവേശം കൂട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah In Uttarakhand) ഇന്ന് ഉത്തരാഖണ്ഡിലെതും. 70 നിയമസഭാ സീറ്റുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിലെ നിർണ്ണായക യോഗങ്ങളും അവലോകനവും അമിത് ഷായുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കും. ഒരു റാലിയിലും അമിത് ഷാ പങ്കെടുക്കും. 2017 തെരഞ്ഞെടുപ്പിൽ 57 സീറ്റുകൾ നേടിയണ് ബി.ജെ.പി അധികാര ത്തിലെത്തിയത്. കോൺഗ്രസ്സ് 11 സീറ്റുകളും നേടി.

അതേസമയം കോൺഗ്രസ്സിന്റെ ശക്തരായ നേതാക്കളടക്കം ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കൊണ്ടി രിക്കുകയാണ്. അമിത് ഷായുടെ വരവോടുകൂടി നിരവധിപേർ ഇനിയും ബി.ജെ.പിയിലേക്ക് എത്തുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത് ഉത്തരാഖണ്ഡിന്റെ വികസനത്തിനൊപ്പം നിൽക്കാനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നാണ് മുൻ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരാഖണ്ഡിൽ നടത്തിയ റാലിയിൽ കേന്ദ്രസർക്കാരിന്റെ വികസനത്തിൽ ഊന്നിയാണ് ഷാ സംസാരിച്ചത്.

ഹിമാലയ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെ മുൻനിർത്തിയുള്ള വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യം. തീർത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണവും സൗകര്യ ങ്ങളും ഉറപ്പുവരുത്തുമെന്നും വിവിധ പദ്ധതികളുടെ പൂർത്തീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പാണെന്നും അമിത് ഷാ എടുത്തുപറഞ്ഞു. മലയോര ഗ്രാമങ്ങളിലെ ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളുടെ കാര്യ ത്തിൽ ബി.ജെ.പി സംസ്ഥാന ഭരണകൂടം ഏറെ മുന്നോട്ട് പോയെന്നും മുൻ സന്ദർശനത്തിൽ അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles