Monday, May 20, 2024
spot_img

മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പോക്കറ്റ് കാലിയാകും ;100 രൂപ പിഴ നൽകണമെന്ന മുന്നറിയിപ്പ് നൽകി പഞ്ചായത്തഗം,ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പോക്കറ്റ് കാലിയാകും.പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്.ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എഎസ് ഷീജ ആണ് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിലേക്കാണ് എല്ലാവരോടും നിർബന്ധമായി എത്താൻ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ് നടക്കുന്നത്. എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്.ഷീജയുടെ സന്ദേശത്തിൽ പറഞ്ഞ കാര്യങ്ങൾ ഇതാണ്

‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-

Related Articles

Latest Articles