Monday, May 20, 2024
spot_img

‘ഹൃദയം’ ഭേദിച്ച് സൗദിയും കുവൈത്തും; വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ ഇനി അഴിയെണ്ണും, നിയമം ലംഘിച്ചാൽ തടവും പിഴയും

വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ ഇനി അഴിയെണ്ണും. കുവൈത്തിലും സൗദി അറേബ്യയിലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകർ അറിയിച്ചു. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹമാദ്ധ്യമങ്ങളിലൂടെയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയച്ചാൽ രണ്ട് വർഷം വരെ തടവും 2000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ.
സൗദിയിലും വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ചുവന്ന ഹാർട്ട് ഇമോജികൾ അയച്ചാൽ ജയിൽവാസം ലഭിക്കും.

സൗദി നിയമമനുസരിച്ച്, പിടിക്കപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും. സൗദി സൈബർ ക്രൈം വിദഗ്ധർ പറയുന്നത് പ്രകാരം വാട്സാപ്പിൽ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ പീഡനം ആയാണ് കണക്കാക്കുന്നത്. വാട്സാപ്പ്, ഓൺലൈൻ സംഭാഷണങ്ങൾക്കിടയിലും ഉപയോഗിക്കുന്ന ചിത്രങ്ങൾ, പദപ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് ഒരാൾ കേസ് ഫയൽ ചെയ്താൽ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവർത്തിച്ചാൽ പിഴ മൂന്ന് ലക്ഷം സൗദി റിയാലായും പരമാവധി അഞ്ച് വർഷം വരെ തടവും ലഭിച്ചേക്കാം.

Related Articles

Latest Articles