തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. അതിഥിയുടെ സിനിമാ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. പലരെയും പോലെ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും താരത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചപ്പോള്‍ തനിക്കെതിരെ ചിലര്‍ തിരിഞ്ഞുമെന്നുമാണ് അതിഥി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണെന്നും അതിഥി പറയുന്നു.
എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്? അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും അതിഥി പറയുന്നു. കൂടാതെ 2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണത്. പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടേണ്ടി വരും. അതിനെ മറികടക്കേണ്ടിയും വരും. അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും അതിഥി പറയുന്നു.

