മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പോർക്കലി കലശ കമ്മിറ്റി മുഴക്കുന്ന് മഹൽ നിവാസികൾക്ക് ഒരുക്കാൻ നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്നിൽ നിന്ന് പിന്മാറിയതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഇഫ്താർ നടത്താനുള്ള നീക്കത്തിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇന്നലെ കോടതി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കും കലശ കമ്മിറ്റിക്കും പ്രത്യേക ദൂതൻ മുഖാന്തിരം നോട്ടീസ് അയച്ചു ഇന്ന് ഉച്ചക്ക് 2 മണിക്ക് ഹാജരാവാൻ ഉത്തരവിട്ടിരുന്നു. ഹിന്ദു സേവാകേന്ദ്രത്തിനായി അഡ്വ . കൃഷ്ണരാജ് ആണ് ഹാജരായത്
ക്ഷേത്രങ്ങളുടെ ഭൂമി, സ്ഥാപനങ്ങൾ, ധനം എന്നിവ ഹിന്ദുവിൻ്റെ ധാർമ്മികമായ പരിപാടികൾക്കും ആചാരങ്ങൾക്കും മാത്രമായേ വിനിയോഗിക്കാവൂ എന്നുള്ള ഹൈക്കോടതിയുടെ ഉത്തരവ് മുൻപും പല കേസുകളിലും ഉണ്ടായിട്ടുള്ളതാണ് എന്നിരിക്കെയാണ് മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ കലശ കമ്മിറ്റി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഇഫ്താർ നടത്താൻ മുതിർന്നത്

