കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുനെ കണ്ടെത്താൻ പ്രാദേശിക മത്സ്യത്തൊഴിലാളി മുങ്ങൽവിദഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയിലിറങ്ങി. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ഈശ്വർ മാൽപെ നേതൃത്വം നൽകുന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നാവികസേനയുടെ നിർദേശങ്ങൾ പാലിച്ച് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്. വിവിധ ഉപകരണങ്ങളുമായാണ് ഇന്ന് രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്.
അതേസമയം ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. നാലാമത്തെ സിഗ്നൽ ലഭിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയാൻ സാധിക്കുക

