Monday, October 5, 2026

സപ്ലൈകോഡ് ഭേദഗതി ചെയ്ത് റെഗുലേറ്ററി കമ്മിഷൻ !സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ എടുക്കാൻ ഇനി ചെലവേറും

സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ എടുക്കാൻ ഇനി ചെലവേറും. പോസ്റ്റ് വേണ്ടവർക്കും വേണ്ടാത്തവർക്കും ഒരേനിരക്ക് ഈടാക്കുന്ന തരത്തിൽ റെഗുലേറ്ററി കമ്മിഷൻ സപ്ലൈകോഡ് ഭേദഗതി ചെയ്തു . കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാവും ഇനി വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ഫീസ് നിശ്ചിയിക്കപ്പെടുക. നേരത്തെ പോസ്റ്റ്, വയർ തുടങ്ങി കണക്ഷനു വേണ്ട സാധനങ്ങളുടെ ചെലവിന്റെ അനുസരിച്ചായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്. ഇതോടെ പോസ്റ്റ് വേണ്ടവർക്ക് നിലവിലുള്ളതിനെക്കാൾ ചെലവ് കുറയുകയും ചെയ്യും.

സപ്ലൈകോഡിൽ ഇത് കൂടാതെയും മാറ്റങ്ങളുണ്ട്. സപ്ലൈകോഡ് ഭേദഗതി പ്രകാരമുള്ള മാറ്റങ്ങൾ താഴെ നൽകുന്നു.

കണക്ഷന് അപേക്ഷിച്ചാൽ ഏഴുദിവസത്തിനകവും ദുർഘടപ്രദേശങ്ങളിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നൽകണം.

പുതിയ കണക്ഷൻ, റീകണക്ഷൻ, താരിഫ് മാറ്റം എന്നിവ ഓഫീസിൽ പോകാതെ ഓൺലൈനിൽ ലഭിക്കും.

നാലുകിലോവാട്ടുവരെ കണക്റ്റഡ് ലോഡുള്ള ചെറുകിട സംരംഭങ്ങൾക്ക് പുതിയ കണക്‌ഷൻ വേണ്ട, പകരം വീട്ടിലെ വൈദ്യുതി കണക്ഷൻ തന്നെ മതി.

പുതിയതും പഴയതുമായ ബഹുനിലക്കെട്ടിടങ്ങളിൽ വൈദ്യുതിച്ചാർജിങ് യൂണിറ്റ് സ്ഥാപിക്കാൻ അനുമതി കിട്ടും.

വാടകക്കാരൻ അടയ്ക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രത്യേക അക്കൗണ്ടിലേക്ക് പോകുകയും വീടൊഴിയുമ്പോൾ തിരികെ നൽകുകയും ചെയ്യും.

Related Articles

Latest Articles