Wednesday, December 17, 2025

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങവെ കയർ പൊട്ടി വീണു; യുവാവിന് തരുണാന്ത്യം

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവിന് തരുണാന്ത്യം. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്ബോള്‍ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

മാതാവ് ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു അനുപ്.

Related Articles

Latest Articles