Monday, December 22, 2025

അനധികൃത സ്വത്ത് സമ്പാദന കേസ് ; വി എസ് ശിവകുമാറിന്റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി എസ് ശിവകുമാറിന്റെ കൂട്ട് പ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലന്‍സ്.രാജേന്ദ്രന്‍ 13 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെത്തി. നാല് പ്രതികളുടെയും വീടുകളില്‍ പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കി.

വി എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവറുടെയും രണ്ട് സുഹൃത്തിക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്. രണ്ടാം പ്രതിയായ രാജേന്ദ്രന്റെ ശാന്തിവിളയിലെ വീട്ടില്‍ റെയിഡില്‍ 72 രേഖകളാണ് കണ്ടെത്തിയത്. ഇതില്‍ 13 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും ആറ് പാസ്ബുക്കുകളും ഉള്‍പ്പെടുന്നു. രാജേന്ദ്ര് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ശിവകുമാറിന്റെ വീട്ടില്‍ നിന്നും ഭൂമി ഇടപാട്, ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ 56 രേഖകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതിയായ ഡ്രൈവര്‍ ഷൈജു ഹരന്റെ വീട്ടില്‍ നിന്നും 15 രേഖകള്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എസ് അജിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles