കൊച്ചി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്.ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വരുന്ന 20ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വി.എസ്.ശിവകുമാറിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ നേരത്തെ വിജിലൻസും ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്.

