Friday, May 3, 2024
spot_img

‘ഒരുപാട് വേദനിച്ചു, എന്നെ വഞ്ചിച്ചതായി തോന്നി, കുറേ വഴക്കിട്ടു’; ലൈംഗിക വിവാദത്തിൽ പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ

സിഡ്‌നി: ഓസീസ് ക്രിക്കറ്റ് താരം ടിം പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പ്രതികരണവുമായി താരത്തിന്റെ ഭാര്യ. സംഭവം ഒരുപാട് വേദനിപ്പിച്ചെന്നും പെയ്ന്‍ വഞ്ചിച്ചതായി തോന്നിയെന്നും ബോണി പെയ്ന്‍ വ്യക്തമാക്കി.

‘അന്ന് എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരസ്പരം വഴക്കിട്ടു. എന്നാലും വേര്‍പിരിയാന്‍ തീരുമാനിച്ചില്ല. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഞങ്ങള്‍ അതെല്ലാം മറന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഈ വാര്‍ത്ത വീണ്ടും പുറത്തുവരുന്നത്. അന്ന് ഞങ്ങള്‍ ഇതിനെയെല്ലാം അതിജീവിച്ചതാണ്. വീണ്ടും ഇതിലേക്ക് വലിച്ചിടുന്നു എന്നത് അനീതിയായി തോന്നുന്നു.’- പെയ്നിനൊപ്പം ഓസ്ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോണി വ്യക്തമാക്കുന്നു.

2017ലാണ് വിവാദ സംഭവം നടന്നത്. ടാസ്മാനിയന്‍ ടീമില്‍ ഉണ്ടായിരുന്ന പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടുത്തിടെ പുറത്തായി. ഇതോടെ ടിം പെയ്ന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും രാജി വെച്ചിരുന്നു.

Related Articles

Latest Articles