Thursday, May 16, 2024
spot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മണ്ണിടിച്ചില്‍: തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയിലെ നാല് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ ട്രാക്ക് പുരുദ്ധാരണ പ്രവൃത്തികള്‍ തുടരുന്നതിനാല്‍ തിങ്കളാഴ്ച നാല് ട്രെയിനുകള്‍ റദ്ദാക്കി.

എതാനും ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്.

കൊല്ലം – തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍: 06425), നാഗര്‍കോവില്‍- തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍: 06426), തിരുവനന്തപുരം- നാഗര്‍കോവില്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍: 06427), തിരുവനന്തപുരം – നാഗര്‍കോവില്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍: 06435) എന്നിവയാണ് പൂര്‍ണമായും റദ്ദ് ചെയ്തത്.

വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനുകളിലെ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സെക്കന്തരാബാദ് നിന്നുള്ള ശബരി എക്സ്പ്രസ്സ്, നിസാമുദ്ദിന്‍ നിന്നുള്ള എറണാകുളം പ്രതിവാര എക്സ്പ്രസ്സ് ട്രെയിനുകള്‍ റദ്ദ് ചെയ്തു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സെക്കന്തരാബാദ് നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം പ്രതിദിന ശബരി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്ബര്‍-17230) റദ്ദ് ചെയ്തു. ചൊവാഴ്‌ച്ച(23.11.21) പുറപ്പെടേണ്ട നിസാമുദ്ദിന്‍ -എറണാകുളം പ്രതിവാര ട്രെയിന്‍ (ട്രെയിന്‍ നമ്ബര്‍-12646) റദ്ദ് ചെയ്തു.

ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകള്‍

  1. 19577 തിരുനെല്‍വേലി- ജാംനഗര്‍ ദ്വൈവാര എക്സ്‌പ്രസ് 22ന് (തിങ്കള്‍) തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (ഭാഗികമായി റദ്ദ് ചെയ്ത സെക്ഷന്‍: തിരുനെല്‍വേലി – തിരുവനന്തപുരം).
  2. 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്‌പ്രസ് 22ന് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. (തിരുനെല്‍വേലി – തിരുവനന്തപുരം )
  3. 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് 22ന് തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (തിരുവനന്തപുരം – തിരുനെല്‍വേലി)
  4. 16730 പുനലൂര്‍- മധുര എക്സ്‌പ്രസ് 22ന് തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (പുനലൂര്‍ – തിരുനെല്‍വേലി)
  5. 16724 കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി, 22ന് നാഗര്‍കോവില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (കൊല്ലം – നാഗര്‍കോവില്‍).
  6. 16650 നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – തിരുവനന്തപുരം)
  7. 16649 മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്ജം 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗര്‍കോവില്‍)
  8. 16606 നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – തിരുവനന്തപുരം).
  9. 16605 മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്സ്‌പ്രസ് 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗര്‍കോവില്‍)
  10. 16525 കന്യാകുമാരി- കെഎസ്‌ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്സ്‌പ്രസ് 22ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (കന്യാകുമാരിക്ക് -കൊല്ലം).
  11. 16366 നാഗര്‍കോവില്‍ -കോട്ടയം ഡെയ്‌ലി എക്സ്പ്രസ് 22ന് കായംയംകുളം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – കായംകുളം).
  12. 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്സ്‌പ്രസ് 22ന് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും (തിരുനെല്‍വേലി – ഗുരുവായൂര്‍)
  13. 16729 മധുരൈ – പുനലൂര്‍ എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. (തിരുനെല്‍വേലി – പുനലൂര്‍)
  14. 16723 ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും. (നാഗര്‍കോവില്‍ – കൊല്ലം).
  15. 16526 കെഎസ്‌ആര്‍ ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) കൊല്ലം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. (കന്യാകുമാരി – കൊല്ലം).
  16. 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (ഗുരുവായൂര്‍ – തിരുനെല്‍വേലി).
  17. 19578 ജാംനഗര്‍- തിരുനെല്‍വേലി ജംഗ്ഷന്‍ ദ്വൈവാര എക്സ്‌പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം-തിരുനെല്‍വേലി).

Related Articles

Latest Articles