Tuesday, September 29, 2026

”കമൽ നാഥ് പെരുമാറുന്നത് മദ്യപാനികളെപ്പോലെ”; ഇമാർത്ഥി ദേവി

ഭോപ്പാൽ : തന്നെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് മദ്യപാനികളെപോലെയാണ്‌ പെരുമാറുന്നതെന്ന് ഇമാർത്ഥി ദേവി. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പരാമർശങ്ങൾ നടത്തിയ കമൽ നാഥ് മാപ്പുപറയണമെന്നും ഇമാർത്ഥി ദേവി ആവശ്യപ്പെട്ടു. അതേസമയം, താൻ ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പു പറയേണ്ട ആവശ്യകതയില്ലെന്നുമുള്ള നിലപാടാണ് കമൽ നാഥ് സ്വീകരിച്ചിട്ടുള്ളത്.

ഒക്ടോബർ 18 ന് മധ്യപ്രദേശിലെ ദാബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇമാർത്ഥി ദേവിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എന്തുകൊണ്ടും മികച്ചതെന്നും ഇമാർത്ഥി ദേവി എന്ത് ‘ഐറ്റ’മാണെന്നുമുള്ള പ്രസ്താവന കോൺഗ്രസ് നേതാവ് കൂടിയായ കമൽനാഥ് നടത്തിയത്.

Related Articles

Latest Articles