Monday, May 20, 2024
spot_img

മാഹിയിൽ നിന്ന് വിദേശമദ്യക്കടത്ത്;സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി കൊണ്ടുപോകുന്നതിനിടെ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗം രാകേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിനു മുന്നിൽ നിന്നാണ് വാഹന പരിശോധനക്കിടയിൽ മദ്യം പിടിച്ചെടുക്കുന്നത്.പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Latest Articles