Sunday, June 2, 2024
spot_img

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഋതുരാജ് പിന്മാറി; പകരം രാജസ്ഥാന്റെ വെടിക്കെട്ട് യുവതാരം ഇംഗ്ലണ്ടിലേക്ക് പറക്കും

മുബൈ : അടുത്ത മാസം ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കി. താരത്തിന്റെ വിവാഹ തീയതി അടുത്തതിനാൽ താരത്തിന്റെ അഭ്യർഥന പ്രകാരമാണ് ബിസിസിഐയുടെ തീരുമാനം. ഋതുരാജിന് പകരക്കാരനായി ഐപിഎല്ലിൽ മികച്ച ഫോമിൽ ബാറ്റ് വീശിയ രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്സ്വാളിനെ ടീമിലെടുത്തു. റിസർവ് ഓപ്പണറായാണ് യശസ്വി ടീമിലെത്തുക. ജയ്സ്വാൾ ഉടൻ‍ തന്നെ ലണ്ടനിലേക്കു തിരിക്കും.

ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ ഋതുരാജ് നിലവിൽ ഐപിഎൽ ഫൈനൽ കളിക്കാൻ അഹമ്മദാബാദിലാണുള്ളത്. ഇന്ന് രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടം. ഫൈനലിനു ശേഷം ജൂൺ മൂന്നിനും നാലിനുമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ വിവാഹച്ചടങ്ങുകൾ നടക്കുക. ജൂൺ അഞ്ചിനു ശേഷമേ ലണ്ടനിലേക്കു മടങ്ങാനാകൂവെന്ന് ഋതുരാജ് ബിസിസിഐയെ അറിയിച്ചിരുന്നു. തുടർന്ന് പകരക്കാരനെ അയക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെടുകയായിരുന്നു. ജൂൺ ഏഴിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലുമായിരിക്കും ഫൈനലിൽ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക,

Related Articles

Latest Articles