Featured

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ…

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ… | ONAM

തിരുവാതിരകളി അഥവാ കൈകൊട്ടികളി കേരളത്തിന്റെ പ്രസിദ്ധമായ നൃത്തങ്ങളിൽ ഒന്നാണ്. എന്നെന്നും കേരളത്തിന്റെ സ്വന്തമായ ഓണത്തിനും മലയാള മാസങ്ങളിൽ ഒന്നായ ധനുവിലെ തിരുവാതിര നാളിലും ആണ് സാധാരണയായി തിരുവാതിര ആഖോഷിക്കപെടാരുള്ളത്. തിരുവാതിര കളിക്കുന്ന മങ്കമാർക്ക് ധീര്ഖമാങ്കല്യം കിട്ടുമെന്നാണ് വിശ്വാസം, ധനുമാസത്തിലെ തിരുവാതിരനാളിൽ ഭഗവാൻ പരമേശ്വരനെ കിട്ടാൻ വേണ്ടി ദേവി പാര്ർവ്വതി നോന്മ്പ്നോട്ടു ഉറക്കമിളച്ചു തിരുവാതിര കൊണ്ടാടി എന്നാണ് എതിഹ്യം .ഓണനാളിൽ മാവേലി തമ്പുരാനെ വരവേല്ക്കാൻ ഇതിലും നല്ലൊരു നൃത്തം വേറെ ഇല്ലല്ലോ …

വളരെ സാവധാനത്തിലും ലാസ്യ പ്രധാനവുമായ നൃത്തമാണ് തിരുവാതിരകളി.ഒരു നിലവിളക്കിനു ചുറ്റുമോ അല്ലെങ്ങിൽ പുക്കലത്തിനു ചുറ്റുമോ വട്ടത്തിൽ മങ്കമാർ നിരന്നു നിന്നുകൊണ്ടാണ് കളി ആരംഭിക്കുന്നത്.കൈകൊട്ടിയും കുമ്മി അടിച്ചും നാടൻ പാട്ട് പോലെ തോന്നിക്കുന്ന തിരുവാതിര പാട്ടിന്റെ ഈണം ആരെയും ആകര്ഷിക്കുന്നവ തന്നെ.ഇന്നു തിരുവാതിര ഓണത്തിനും ധനുമാസതിലും എന്നല്ല എല്ലാ ഹിന്ടുപരമായ ആഖോഷങ്ങല്കും സ്റ്റേജ് പരിപാടികല്ക്കും അരങ്ങേറാറുണ്ട്.

ഓണവും തിരുവാതിരയും പത്തു ദിവസങ്ങളും

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ…

  1. അത്തം
    ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.
  2. ചിത്തിര
    രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു
  3. ചോതി
    ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.
  4. വിശാഖം
    നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.
  5. അനിഴം
    അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത്.
  6. തൃക്കേട്ട
    അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.
  7. മൂലം
    ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ സദ്യ നല്കി തുടങ്ങുന്നു.
  8. പൂരാടം
    മഹാബലിയുടെയും, വമനനന്‍റേയും സങ്കല്പ രൂപങ്ങള വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ട് വന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതിൽ പുരട്ടുന്നു ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത് (ലേപനം ചെയ്യുന്നത്) ഇവരെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.
  9. ഉത്രാടം
    ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.
  10. തിരുവോണം
    അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടി വസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

8 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

8 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

10 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

10 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

10 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

10 hours ago