Sunday, May 5, 2024
spot_img

മലയാളത്തിന്റെ സ്വന്തം മമ്മുക്കയെ ആദരിച്ച് ബിജെപി; പൊന്നാടയണിയിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊച്ചി: അഭിനയജീവിതത്തില്‍ 50 വർഷം പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂട്ടിയെ ആദരിച്ച്‌ ബിജെപി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു.ഒപ്പം അദ്ദേഹത്തിന് ഓണക്കോടി സമ്മാനമായി നൽകുകയും ചെയ്തു. ബിജെപി എറണാകുളം ജില്ലാ നേതാക്കള്‍ക്കുമൊപ്പമാണ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

സമൂഹമാധ്യമത്തിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ് മമ്മൂട്ടിയെ ബിജെപി ആദരിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. ചെയ്തു.’അഭിനയജീവിതത്തില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’ എന്നാണ് കെ സുരേന്ദ്രൻ കുറിച്ചത്. കൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles