Thursday, May 2, 2024
spot_img

സർപ്പങ്ങളെ ആരാധിക്കുന്നത് എന്തുകൊണ്ട്? അറിയാതെ പോകരുത് നാഗപഞ്ചമിയെക്കുറിച്ച്…

ഇന്ന് നാഗപഞ്ചമി. ഭാരതീയ സംസ്കാരത്തിൽ പ്രകൃതി ആരാധനയുടെ ഭാഗം തന്നെയാണ് നാഗാരാധനയും. ചിങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയെയാണ് നാഗപഞ്ചമിയായി കരുതുന്നത്. ഈ ദിവസമാണ് ശ്രീകൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയത് എന്നൊരു വിശ്വാസവുമുണ്ട്. ഇതിന് ശ്രാവണ പഞ്ചമി എന്നാണ് ഉത്തരേന്ത്യക്കാര്‍ പറയുന്നത്. എന്നാൽ നാഗങ്ങളെ ആരാധിക്കുന്നതിനായുള്ള ഒരു ഹിന്ദു ഉത്സവം കൂടിയാണ് നാഗപഞ്ചമി. നാഗദൈവത്തെ പ്രീതിപ്പെടുത്താനായുള്ള പുരാതനവുമായ ആഘോഷമാണിത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി വരുന്നത്. നാഗപഞ്ചമി ദിവസം നാഗപൂജ നടത്തുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരുന്നു എന്നാണ് വിശ്വാസം.

നാഗങ്ങളെ ആരാധിക്കുന്നത് എന്തിന്?

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചാന്ദ്ര മാസമായ ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമാണ് ഈ ദിവസം വരുന്നത്. ഈ ദിവസം സര്‍പ്പങ്ങളെ പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗരുഡ പുരാണമനുസരിച്ച്, ഈ ദിവസം സര്‍പ്പങ്ങളെ പ്രാര്‍ത്ഥിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. കൂടാതെ, നാഗങ്ങളെ ആരാധിച്ച ശേഷം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുന്നതും നല്ല ആചാരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

എന്നാൽ നാഗപഞ്ചമി ദിനത്തില്‍ നാഗദൈവത്തെ പ്രീതിപ്പെടുത്തുന്നതിനായി പലരും ഉപവാസം അനുഷ്ഠിക്കുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉപവസിക്കുകയും നല്ലൊരു ഭര്‍ത്താവിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നാഗപഞ്ചമി വ്രതം സൂര്യോദയത്തില്‍ ആരംഭിച്ച് സൂര്യാസ്തമയം വരെ തുടരും. അതിനുശേഷം നാഗദൈവത്തിന് ഖീര്‍ അര്‍പ്പിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുന്നു. വറുത്തതും ഉപ്പിട്ടതുമായ ഭക്ഷണങ്ങള്‍ ഈ ദിവസം കഴിക്കില്ല. ചില ആളുകള്‍ തലേദിവസം മുതല്‍ ഉപവാസം ആരംഭിക്കുന്നു. നാഗപഞ്ചമി നാളില്‍ ആളുകള്‍ ദേഹശുദ്ധി വരുത്തി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുന്നു. മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ ‘നൗവാരി’ (ഒന്‍പത് യാര്‍ഡ്) സാരി ധരിക്കുന്നു. നാളികേര മധുരപലഹാരങ്ങളും കറുത്ത എള്ളുണ്ടകളും തയാറാക്കി നാഗ ദൈവത്തിന് അര്‍പ്പിക്കുന്നു. തലേദിവസം തയ്യാറാക്കിയ ഭക്ഷണം ആളുകള്‍ കഴിക്കുന്നു. പാമ്പുകളെ ഉപദ്രവിക്കാതിരിക്കാന്‍ ആളുകള്‍ ഈ ദിവസം വയല്‍ ഉഴുതുമറിക്കല്‍, മണ്ണ് കുഴിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഒഴിവാക്കുന്നു. പാമ്പുകള്‍ക്ക് ഉപദ്രവമാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ വയലുകളില്‍ ഒരു പണിയും ഈ ദിവസം നടത്താൻ പാടില്ല എന്നാണ് വിശ്വാസം.

അതോടൊപ്പംതന്നെ വീട്ടില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച നാഗവിഗ്രഹങ്ങള്‍ തയ്യാറാക്കി പാല്‍, മഞ്ഞള്‍, പുല്ല്, കുങ്കുമം, പൂക്കള്‍ എന്നിവ ഉപയോഗിച്ച് ഈ ദിവസത്തിൽ നാഗത്തെ ആരാധിക്കുന്നു. പാമ്പുകള്‍ വസിക്കുന്ന മാളങ്ങള്‍ക്കും ദ്വാരങ്ങള്‍ക്കും സമീപം പൂക്കളും പാലും സൂക്ഷിക്കുന്നു. വീടിന്റെ പ്രധാന കവാടത്തിന് സമീപം ആളുകള്‍ പാമ്പിന്റെ ചുവന്ന മണ്ണില്‍ അല്ലെങ്കില്‍ ചാണകത്തില്‍ നിര്‍മ്മിച്ച ഒരു ശില്‍പവും സൂക്ഷിക്കുന്നു. ഖീര്‍, അരി എന്നിവ ആരാധനയ്ക്കായി സമര്‍പ്പിക്കുന്നു. നാഗദൈവത്തെ പ്രീതിപ്പെടുത്താന്‍ ചില നാഗമന്ത്രങ്ങള്‍ ജപിക്കുകയും ആരാധന സമയത്ത് ചന്ദനം ഉപയോഗിക്കുകയും ചെയ്യുന്നു.വീട്ടില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച നാഗവിഗ്രഹങ്ങള്‍ തയ്യാറാക്കി പാല്‍, മഞ്ഞള്‍, പുല്ല്, കുങ്കുമം, പൂക്കള്‍ എന്നിവ ഉപയോഗിച്ച് നാഗത്തെ ആരാധിക്കുന്നു. പാമ്പുകള്‍ വസിക്കുന്ന മാളങ്ങള്‍ക്കും ദ്വാരങ്ങള്‍ക്കും സമീപം പൂക്കളും പാലും സൂക്ഷിക്കുന്നു. വീടിന്റെ പ്രധാന കവാടത്തിന് സമീപം ആളുകള്‍ പാമ്പിന്റെ ചുവന്ന മണ്ണില്‍ അല്ലെങ്കില്‍ ചാണകത്തില്‍ നിര്‍മ്മിച്ച ഒരു ശില്‍പവും സൂക്ഷിക്കുന്നു. ഖീര്‍, അരി എന്നിവ ആരാധനയ്ക്കായി സമര്‍പ്പിക്കുന്നു. നാഗദൈവത്തെ പ്രീതിപ്പെടുത്താന്‍ ചില നാഗമന്ത്രങ്ങള്‍ ജപിക്കുകയും ആരാധന സമയത്ത് ചന്ദനം ഉപയോഗിക്കുകയും ചെയ്യുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles