Sunday, September 27, 2026

ലോർഡ്സിൽ രാഹുലിന് സെഞ്ച്വറി; തകര്‍ത്തടിച്ച് രോഹിത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന മികച്ച നിലയിലാണ്. 127 റണ്‍സുമായി കെ എല്‍ രാഹുലും ഒരു റണ്ണുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍. 83 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ തീരുമാനം തെറ്റിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്. ഒന്നാം വിക്കറ്റില്‍ 128 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാഹുലും രോഹിത്തും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ 145 പന്തില്‍ നിന്നും 11 ഫോറും ഒരു സിക്‌സ് അടക്കം 83 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയിറങ്ങിയത്. പരിക്കേറ്റു പിന്‍മാറിയ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ പ്ലെയിങ് ഇലവനിലെത്തി. ആദ്യ ടെസ്റ്റിൽ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

Related Articles

Latest Articles