Sunday, May 19, 2024
spot_img

മഹാശിവരാത്രി:ശിവരാത്രി നാളിൽ ഇത് ജപിച്ചാൽ രോഗദുരിത ശാന്തി ഫലം

ഇന്ന് മഹാശിവരാത്രി. മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി നാം ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ.

ശിവലിംഗത്തെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നതും ഉത്തമമാണ് .

ജീവിതത്തിൽ രോഗദുരിതത്തിൽ പെട്ട് ഉഴലുന്നവർക്ക് ശിവരാത്രി ദിവസം ശിവനെ പ്രീതിപ്പെടുത്തുവാനുള്ള മഹാ മൃത്യുഞ്ജയ സ്തോത്രമാണ് ചുവടെ. ശിവരാത്രി ദിനത്തിൽ ഇത് ജപിച്ചാൽ അത്യുത്തമം

മഹാ മൃത്യുഞ്ജയ സ്തോത്രം

രുദ്രം പശുപതിം സ്ഥാണും നീല കണ്ഠ മുമാപതിം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

നീല കണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

നീല കണ്ഠം വിരൂപാക്ഷം നിർമ്മലം നിലയപ്രദം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ദേവ ദേവം ജഗന്നാഥം ദേവേശം ഋഷഭ ധ്വജം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാ മകുട ധാരിണം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണ ഭൂഷിതം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ആനന്ദം പരമം നിത്യം കൈവല്യ പദ ദായിനം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

അർദ്ധനാരീശ്വരം ദേവം പാർവതീ പ്രാണനായകം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

അനന്തമവ്യയം ശാന്തം അക്ഷമാലാ ധരം ഹരം

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

(കടപ്പാട്)

Related Articles

Latest Articles