തെരുവിലൂടെ കൈകോര്‍ത്ത് നടന്നതിനും സ്നേഹപ്രകടനം നടത്തിയതിനും പരസ്യമായി ചാട്ടവാറടി ശിക്ഷ നല്‍കി ഇന്‍ഡോനേഷ്യയിലെ ആഛേ പ്രവിശ്യാ കോടതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിക്ഷാ വിധി നടപ്പാക്കിയത്. നാലുമുതല്‍ 22 അടിവരെയാണ് ഓരോരുത്തരും ഏറ്റുവാങ്ങിയത്. പ്രദേശത്തെ മോസ്കിനു മുന്‍പില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ സ്റ്റേജിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ സ്ഥലത്തെത്തിയിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ആഛേ പ്രവിശ്യയില്‍ താലിബാന്‍ -ഐ.എസ് മേഖലകളില്‍ നടപ്പാക്കുന്ന നിയമവ്യവസ്ഥക്കു സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മദ്യപാനത്തിനും, പരസ്യമായ സ്നേഹപ്രകടനങ്ങള്‍ക്കും, സ്വവര്‍ഗ്ഗാനുരാഗത്തിനുമൊക്കെ കഠിന ശിക്ഷകളാണ് കോടതികള്‍ വിധിക്കുന്നത്. 2005 ലെ സുനാമി തകര്‍ത്ത പ്രദേശമാണ് ആഛേ. മാസങ്ങള്‍ നീണ്ടു നിന്ന തടവ് ശിക്ഷക്കൊടുവിലാണ് ചാട്ടവാറടി ഇവര്‍ക്ക് ലഭിക്കുന്നത്.
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…