International

പരസ്യമായി കൈപിടിച്ചും, സനേഹപ്രകടനം നടത്തി; അഞ്ച് പ്രണയ ജോഡികള്‍ക്ക് ഇന്‍ഡോനേഷ്യയില്‍ തടവും പരസ്യമായ ചാട്ടവാറടിയും!

തെരുവിലൂടെ കൈകോര്‍ത്ത് നടന്നതിനും സ്നേഹപ്രകടനം നടത്തിയതിനും പരസ്യമായി ചാട്ടവാറടി ശിക്ഷ നല്‍കി ഇന്‍ഡോനേഷ്യയിലെ ആഛേ പ്രവിശ്യാ കോടതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിക്ഷാ വിധി നടപ്പാക്കിയത്. നാലുമുതല്‍ 22 അടിവരെയാണ് ഓരോരുത്തരും ഏറ്റുവാങ്ങിയത്. പ്രദേശത്തെ മോസ്കിനു മുന്‍പില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ സ്റ്റേജിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.

ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ സ്ഥലത്തെത്തിയിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ആഛേ പ്രവിശ്യയില്‍ താലിബാന്‍ -ഐ.എസ് മേഖലകളില്‍ നടപ്പാക്കുന്ന നിയമവ്യവസ്ഥക്കു സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മദ്യപാനത്തിനും, പരസ്യമായ സ്നേഹപ്രകടനങ്ങള്‍ക്കും, സ്വവര്‍ഗ്ഗാനുരാഗത്തിനുമൊക്കെ കഠിന ശിക്ഷകളാണ് കോടതികള്‍ വിധിക്കുന്നത്. 2005 ലെ സുനാമി തകര്‍ത്ത പ്രദേശമാണ് ആഛേ. മാസങ്ങള്‍ നീണ്ടു നിന്ന തടവ് ശിക്ഷക്കൊടുവിലാണ് ചാട്ടവാറടി ഇവര്‍ക്ക് ലഭിക്കുന്നത്.

admin

Recent Posts

ദില്ലി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ! കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ആദ്യ പ്രതികരണം

ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…

3 mins ago

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

49 mins ago

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ…

1 hour ago

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…

1 hour ago

പുതിയ അദ്ധ്യയന വർഷം !സംസ്ഥാനത്ത് ജൂൺ 3ന് സ്കൂൾ തുറക്കും ; മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…

3 hours ago

കൃത്യമായി വ്യായാമം ചെയ്യുക

ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം

3 hours ago