Monday, May 20, 2024
spot_img

സംസ്ഥാനത്ത് ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തും ; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം ; സംസ്ഥാനത്ത് ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 45 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു .1484 സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. നടപ്പ് അദ്ധ്യയന വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്കായി നൂതനമായ നിരവധി പരിപാടികളും സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles