Monday, May 20, 2024
spot_img

പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ വസ്ത്രധാരണം; വീണ്ടും വിവാദ പരാമർശവുമായി ഇമ്രാന്‍ ഖാന്‍

ലാഹോര്‍: പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ രീതികളാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അന്തർദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്‍റെ വിവാദ പ്രസ്​താവന. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്.

‘സ്​ത്രീകൾ കുറച്ചു വസ്​ത്രം മാത്രമാണ്​ ധരിച്ചിരിക്കുന്നതെങ്കിൽ, അത്​ പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട്​ ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്​’ -ഇമ്രാൻ ഖാന്‍ പറഞ്ഞു.

മുൻപ് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില്‍ സ്ത്രീകളെകുറിച്ച്‌ ദുഷിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles