Sunday, May 19, 2024
spot_img

പ്രതിരോധ കുത്തിവെയ്പ്പ് പറപറക്കുന്നു; രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 28 കോടി കടന്നു

ദില്ലി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകൾ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,39,996 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്.14 വയസിനും 44 വയസിനും ഇടയിലുള്ള 13,36,309 പേർ ആദ്യ ഡോസും ഇതേ പ്രായപരിധിയിലുള്ള 275 പേർ രണ്ടാം ഡോസ്‌ വാക്‌സിനും തിങ്കളാഴ്‌ച സ്വീകരിച്ചു. ഇതോടെ വാക്‌സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിൽ 1,66,47,122 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരിൽ 1,01,25,143 പേർ ആദ്യഡോസും 70,72,595 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

അതേ സമയം കോവിഡ് മുന്നണി പോരാളികളിൽ 1,71,73,646 പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 90,51,173 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇതിൽ 18 മുതൽ 44 വരെ പ്രായപരിധിയിലുള്ളവരിൽ 5,59,54,551 പേർ ആദ്യ ഡോസും 12,63,242 പേർ രണ്ടാം ഡോസും സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 53,256 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 88 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഒരു ലക്ഷത്തിൽ കുറവ് കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 7,02,887 ആണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles