ഇസ്ലാമാബാദ്: ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഭരണകൂടം ഹിന്ദു ഫാസിസ്റ്റുകളുടേതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഹിന്ദു വിരുദ്ധമായ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ആർട്ടിക്കിൾ-370 റദ്ദാക്കി കശ്മീരിനെ പുനരേകീകരിച്ച മോദി സർക്കാരിന്‍റെ തീരുമാനത്തിൽ കടുത്ത നിരാശയിലാണ് ഇമ്രാൻ ഖാൻ. വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇമ്രാൻ തേടിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയെ സമീപിച്ച് ഇരവാദത്തിന്‍റെ മുഖം കശ്മീർ പ്രശ്നത്തിന് നൽകാൻ ഇമ്രാൻ ശ്രമിച്ചിരുന്നുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവരും കൂട്ടാക്കിയിരുന്നില്ല.
എന്നാൽ ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് റഷ്യയും ഇസ്രായേലും പോളണ്ടുമടക്കമുള്ള രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും ഹിന്ദുത്വത്തെയും അപമാനിച്ച് ഇമ്രാൻ ഖാൻ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കാൻ ആഹ്വാനം നൽകിയ ഇമ്രാൻ ഖാൻ കശ്മീരിനെ സ്രെബ്രെണിക്കയോട് താരതമ്യം ചെയ്തിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭ പോലും കൈവിട്ട അവസ്ഥയിൽ ക്ഷുഭിതരായ പാകിസ്ഥാനികൾക്കും സൈനിക മേധാവികൾക്കും മുന്നിൽ പിടിച്ചു നിൽക്കാനായി ഇത്തരം പ്രസ്താവനകൾ നടത്തേണ്ട ഗതികേടിലാണ് ഇമ്രാനെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

